നിശബ്ദതയുടെ ലിപിയിൽ
കണ്ണുകൾ കണ്ണുകളിൽ
ആനന്ദത്തിന്റെ കവിതഎഴുതും
വാക്കുകൾ അപ്രസക്തമാകുമ്പോൾ
വിരൽത്തുമ്പുകളും
ചുണ്ടുകളും അവ വായിക്കും
കരിഞ്ഞു പോയ മോട്ടുപോലും
വിടരുന്ന വസന്തമന്നേരം
ഉടലിൽ പൂത്തുനിൽക്കും
നിശബ്ദതയുടെ ലിപികളോരോന്നും
നമ്മുടെയോരോ കോശവും
അപ്പോൾ കാണാതെ പഠിക്കും
നിശബ്ദത ശൂന്യതയല്ലെന്ന്
നിശ്വാസങ്ങളുടെ പുസ്തകത്തിൽ
നാമൊന്നിച്ച് എഴുതി വെക്കും !
No comments:
Post a Comment