Friday, August 29, 2014

എന്റെ കണ്ണിനും നിന്റെ പൂവിനുമിടയിൽ-


....................................................................................

അവൾ നട്ട ചെടികളിൽ
അവളെ കാണാൻ 
പൂക്കൾ വന്നു നിന്നു

എന്റെ കണ്ണിൽ നിന്നും
അവളുടെ ഓർമ്മകൾ
പൂക്കളിലേക്കു പറന്നു

പൂവിലിരിക്കുമ്പോൾ
ഓർമ്മകളുടെ ചിറകുകൾ
നനഞ്ഞു കുതിർന്നിരുന്നു

എന്റെ കണ്ണിനും
നിന്റെ പൂവിനുമിടയിൽ
ഏത് അദൃശ്യ മഴയാണ് പെയ്തത് ?
.............................................................................................

നീലപ്പുള്ളികൾ

വയലിലേക്കിറങ്ങണം
വരമ്പിലൊക്കെയും
കോട വന്നു നില്ക്കുന്നു
കുളിരെന്നെ പിടിച്ചു വെക്കുന്നു
കാക്കപ്പൂവു കാത്തു നിൽക്കുന്നു
ഉടുക്കുവാനൊരു
പൂവുടുപ്പുതായെന്നോതി
വെളുക്കും മുമ്പെന്നെ
പറമ്പിലേക്കോടിച്ച്
പൂത്തറയതാ
മുറ്റത്തുടുക്കാതെ നിൽക്കുന്നു
പാടത്ത് കിളികൾക്കൊപ്പം
വെളുപ്പു പറന്നിറങ്ങുന്നു ;
പച്ചപ്പുല്ലിൽ വീണ താരകങ്ങളവ
കൊത്തിത്തിന്നുന്നു
കാക്കപ്പൂവെനിക്കൊരുപാടു
നീലപ്പുള്ളികൾ തന്നു
ഇനിയും പല പല നിറങ്ങൾ
പലപൂക്കളോടു വാങ്ങണം
തൊടിയിലും പറമ്പിലും
ഒരു ശലഭമായലയണം
പൂത്തറയ്ക്കൊരോണക്കോടി
നെയ്തു കൊടുക്കണം !

Thursday, August 28, 2014

ചുവന്ന നദിയായി ഒഴുകിപ്പോയി

എല്ലാ വെള്ളരിപ്രാവുകളെയും
അവർ കൊന്നു തിന്നു
എല്ലാ ഒലീവു മരങ്ങളും
അവർ കത്തിച്ചു കളഞ്ഞു

എല്ലാ വെള്ളത്തുണികളും
അവർ കുഞ്ഞുങ്ങളുടെ
ചോരകൊണ്ട് ചുവപ്പിച്ചു

എല്ലാ പൂക്കളിലും
അവർ വിഷം പുരട്ടി
ശലഭങ്ങളെ തിരിച്ചയച്ചു

ഇതൊന്നുമറിയാതെ
പേരറിയാത്ത ഒരമ്മ
വീണു കിടക്കുന്ന പൂവിനടുത്തിരുന്ന്
മകനേ മകനേ എന്നു വിളിച്ച്
ചുവന്ന നദിയായി
ഒഴുകിപ്പോയി ...


Tuesday, August 26, 2014

സന്തോഷം കൊണ്ടുണ്ടാക്കിയ ജീവികൾ

തുമ്പികൾ വരാൻ തുടങ്ങിയിരുന്നു
അവയെ നോക്കി നിന്നു
മുറ്റത്തു നിന്ന്
ഉണക്കയില കാറ്റിലെന്ന പോലെ
ഇളകുകയായിരുന്നു

പെയ്തതിന്റെ നനവ്‌
വിട്ടു മാറിയിട്ടില്ല.
തുമ്പികൾ !
അവ സന്തോഷം കൊണ്ടുണ്ടാക്കിയ
ജീവികളാണ്.

അകത്തേക്കു നോക്കിയില്ല
അവിടെ പച്ചിലകൾ ചിരിക്കുമ്പോലെ
എനിക്കും തുമ്പിക്കും മനസ്സിലാകാത്ത ഭാഷയിൽ
മക്കൾ എന്തൊക്കെയോ പറയുന്നു,
പറയുന്നു .
പറയുന്നു !

Sunday, August 24, 2014

അഹിംസ വംശനാശം സംഭവിച്ച ഒരു ജീവിയാണ്


വിളവെടുപ്പ് കാലം!
അഹിംസയുടെ നെഞ്ചിൽ വിതച്ച
വെടിയുണ്ടയുടെ വിളവെടുപ്പ് കാലം.

വെടിയുണ്ടകൾ കൊണ്ടല്ലാതെ
ഈ ആഘോഷത്തിനു വെടി മുഴങ്ങില്ല
പട്ടിണിയാണെങ്കിലും
സ്വർണ്ണക്കൊടിമരത്തിലല്ലാതെ
കൊടി കയറില്ല .
ഖദറിട്ടാലും
കാറിലല്ലാതെ യാത്രയില്ല

അഹിംസ
ഒരു മനുഷ്യനായിരുന്നോ ?
ഒരു ജനതയായിരുന്നോ ?
അതിന്റെ നെഞ്ചിൽ മുളച്ചതിന്റെ
ഇലകളിൽ അതിനെ കുറിച്ച്
ഒരു സൂചനയും കണ്ടില്ല
അതിന്റെ ഇലകളുടെ ,
ത്രിശൂലത്തിന്റെ ആകൃതി മാത്രം കണ്ടു.

കുട്ടിക്കാലം വെടിമുഴക്കങ്ങളുടെ
കഥകൾ കൊണ്ടു പണിത
സ്കൂൾവണ്ടിയിലെ
പേടിനിറഞ്ഞ യാത്രയായിരുന്നു

ഇതിഹാസങ്ങൾ മറച്ചുവെച്ച
തഥാഗതനെ കണ്ടുമുട്ടുംവരെ   ഒന്നും
മനസ്സിലായിരുന്നില്ല

തഥാഗതാ പൊറുക്കുക !
അഹിംസ
വംശനാശം സംഭവിച്ച ഒരു ജീവിയാണ്.
..................................................................................

Saturday, August 23, 2014

അവൾ നില്ക്കുന്നു

വാക്കുകളുടെയും വരകളുടെയും
തണുത്ത കൊമ്പുകളിൽ മാത്രം
സമാധാനം ചേക്കേറുന്നു

അവയുടെ കൊക്കുകളിൽ നിന്നും
ഒലീവിലകലും വെള്ളക്കൊടികളും
ആരോ തട്ടിപ്പറിച്ചിരിക്കുന്നു

എന്നിട്ടും
വേരോടെ കരിഞ്ഞുപോയ
ഒലീവു മരത്തിനു മുന്നിൽ
അടുപ്പിനു മുന്നിലെന്നപോലെ
അവൾ നില്ക്കുന്നു

മുറിഞ്ഞു പോയ കൊടിമരം
ജീവിതമെന്നപോലെ അവൾ പിടിക്കുന്നു

Friday, August 22, 2014

പൂവു പോലെ ....

പൂവു പോലെ
പൂമ്പാറ്റയെ പോലെ
മഴത്തുള്ളി പോലെ
തളിരില പോലെ
നമ്മുടെ അടുത്ത് കുറേനേരം നിന്ന്‌
ഓർമ്മയിൽ നിന്നു പോലും
വേദനയോടെ ഇറങ്ങിപ്പോകുന്ന
ചിലരുണ്ട്
അവർ തൂവിയ നിറങ്ങളില്ലായിരുന്നെങ്കിൽ
നാമെങ്ങനെ
അവ വാരിപ്പൂശി പൂവായും പൂമ്പാറ്റയായും
വേഷം കെട്ടും ?

Thursday, August 21, 2014

താവളം


.......................................................................................
വിമാനമേ നിന്റെ താവളം വന്നപ്പോൾ തകർന്നത്
എന്റെ സന്തോഷത്തിന്റെ താവളം മാത്രമല്ല;
നാട്ടുനെൽ വിത്തുകളുടെ താവളം
കാക്കപ്പൂ വിന്റെയും നിലം പരണ്ട യുടെയും താവളം

വെയിലാറിയാൽ പറന്നിറങ്ങുന്ന
തത്തയുടെയും പ്രാവിന്റെയും താവളം
നീർക്കോലിയുടെയും    നീർക്കാക്കയുടെയും  താവളം
പച്ചക്കടലിന്റെയും സ്വർണ്ണക്കടലിന്റെയും താവളം

മഴത്തുള്ളികളുടെയും മഞ്ഞിന്റെയും താവളം
വരമ്പിന്റെയും വരാലിന്റെയും താവളം
ഞാട്ടിപ്പാട്ടിന്റെയും ഞാറിന്റെയും താവളം
ഞാഞ്ഞൂലിന്റെയും പുൽച്ചാടിയുടെയും താവളം
........................
തകർച്ചയുടെ കണക്കു പുസ്തകം എഴുതി
തീർന്നാലും ബാക്കിയാവുന്നു വിമാനമേ
നിന്റെ താവളത്തിന് കിടക്കാൻ
കുഴിച്ചുമൂടിയ താവളങ്ങളുടെ വേദന ! 
............................................................................................

Wednesday, August 20, 2014

പൂമ്പാറ്റ അവളുടെ പ്രതീകമായപ്പോൾ



പൂമ്പാറ്റ
അവളുടെ പ്രതീകമായപ്പോൾ
ചെമ്പരത്തിപ്പൂ പറഞ്ഞു,
ഞാൻ നിന്റെ പ്രതീകമാകാം
എനിക്കു മുള്ളില്ല
നിനക്കും മുള്ളില്ല
റോസിനെക്കാളും
ചുവപ്പിന്നാണ് ഹൃദയത്തിനോട്
കൂടുതൽ അടുപ്പം.
അവൾ വരട്ടെ
എവിടെ  വേണമെങ്കിലുമിരിക്കട്ടെ
ചിറകുകളിൽ ആഹ്ലാദം തിരയടിക്കട്ടെ!
പക്ഷേ
ചിറകു മുറിഞ്ഞിട്ടും
അവൾ റോസാപ്പൂവിലേക്ക് പറന്നു
എനിക്കു കരച്ചിൽ വന്നു.

അപ്പോൾ ചെമ്പരത്തി പറഞ്ഞു,
പൂന്തോട്ടം തടവറയാണെന്ന്
തിരിച്ചറിയുമ്പോഴേ
പാർശ്വ വൽക്കരിക്കപ്പെട്ട
നമ്മുടെ ചുവപ്പിന്റെ സ്വാതന്ത്ര്യം
അവളുടെ ഹൃദയത്തിൽ വിടരൂ
അതുവരെ നമുക്ക്
പൂന്തോട്ടമില്ലാതെ പൂക്കാലമുണ്ടാക്കാം
എനിക്കൊന്നും മനസ്സിലായില്ല
ഞാൻ വീണ്ടും കരഞ്ഞു

അന്നേരം ഞാൻ  ചെമ്പരുത്തിയുടെ
 പ്രതീകമായി വിടർന്നുപോയി


വീണപൂവുകൾ



വീണപൂവുക!
ഹാ വീണപൂവുക.
പൂവുക വീണുകൊണ്ടിരുന്നു
വീണപൂവുക, നോക്കുവാ പറഞ്ഞു
മുല്ലമഴക്കാലം തുടങ്ങി .

മഴയുടെ നേർത്ത നിശ്വാസവും കേട്ടു
ഭൂമിയിലെ നക്ഷത്രങ്ങ ആകാശത്തേക്കു നോക്കി
ആകാശം നക്ഷത്രങ്ങളെ ഒളിപ്പിച്ചു

മഴ രണ്ടുമ്മ തന്നു

പൂവുക തോണികളായി
താരകങ്ങ ഒഴുകി 
 തൊടി വല്യൊരാകാശമായി

എല്ലാവരുംഫേസ് ബുക്കിലായിരുന്നു
ആരും ഒന്നുമറിഞ്ഞില്ല

കളിയിൽ നാം



മഴയി ഞാ  
മരമായ് നിന്നു
മരത്തി ഞാ  
കിളിയായ് നിന്നു
കിളിയി ഞാ  
കളിയായ് നിന്നു
മഴ നീയായിരുന്നു
പെയ്തതത്രയും  
എന്നിലേക്കായിരുന്നു
കളിയി നാം പുഴ കടന്നു

പൂവിലായിരുന്നു



പൂവിലായിരുന്നു രണ്ടു നാ
വണ്ടിന്റെ ജീവിതം പഠിക്കുകയായിരുന്നു
പഠിച്ചതി തേ പുരണ്ടതി പിന്നെ
വണ്ടുക ക്കൊപ്പമായി
 
വഴിയും വരിയും തെറ്റി
ഏതോപൂവിന്റെ നിലവിളിയി
കിടന്നുറങ്ങിപ്പോയി

പൂവേതെന്നവ പറഞ്ഞില്ല
വണ്ടുക പറന്നു പോയി
പൂവിതളടയ്ക്കും മുൻപ്
രക്ഷകാരെങ്കിലും വരുമോ ?

ആമയും മുയലും



ഒന്നാം ക്ലാസ്സി വെച്ച്
ആമയും മുയലും
കഥയി വിരുന്നു വന്നു

ആമയേയും മുയലിനേയും കാണാത്ത ഞാ
നാലാം ക്ലാസ്സി നിന്നും
അവയെ കാണാ ടൂറു പോയി

ആമയും മുയലും  
കൂട്ടിനകത്തായിരുന്നു
എത്ര ആലോചിച്ചിട്ടും 
 കഥ മനസ്സിലായില്ല

ടീച്ച പറഞ്ഞു,  
കഥ മരിച്ചതി പിന്നെയാണ്
ആമയും മുയലും കൂട്ടിലായത്
അതു കൊണ്ട്  
അകത്ത് കഥയും
പുറത്ത് ആമയും മുയലും വേണം
അതിനായ് നമുക്ക് പഠിക്കാം  

അന്നേരം ടീച്ചർക്ക് ഒരുമ്മ കൊടുത്തു

പ്രണയകാലം





വാക്കുക മരിച്ച വൈകുന്നേരം
കട നമുക്കുതന്ന നിലവിളിക
നീയും ഞാനും നിലാവുവീണ
മണൽത്തരികളിൽ നിന്നും
പെറുക്കിയെടുത്തു

നമുക്കറിയാത്ത വേദനക
കട എഴുതുകയായിരുന്നു
നിനക്കറിയാത്ത ഭാഷയി
എനിക്കറിയാത്ത ഭാഷയി ..

എന്നിട്ടും
  നേരം പുലരുവോളം
നാമതു വിവർത്തനം ചെയ്യാ ശ്രമിച്ചു

നാം കടലിലേക്ക് ചാടി
കട നമ്മെ അതു പഠിപ്പിക്കും
തിരകളി നീ എഴുതിയതത്രയും
ആഴത്തി നിന്നും ഞാ വായിക്കും