.........................................................
മനസ്സിൽ നിന്നും മനസ്സിലേക്ക്
പേടിയില്ലാതെ നടക്കാനുള്ള
നാട്ടുവഴിയാണ് സ്വാതന്ത്ര്യം
ഉപ്പു കുറുക്കാനും
വസ്ത്രം നെയ്യാനും
വയലിലിറങ്ങാനും
തെങ്ങ് നടാനും
മനസ്സുള്ളവർ ആ വഴി
ഒരു കാലത്ത് നടന്നിരുന്നു
ടാറിട്ട നിരത്തിലൂടെ എത്ര നടന്നിട്ടും
ഒരു മനസ്സിലും എത്തിയില്ല
ആ വഴികളൊക്കെയും
ടോൾ ബൂത്തിൽ അവസാനിച്ച
ദരിദ്ര യാത്രകളായിരുന്നു
വാഹനങ്ങ ളുടെ ചുമരുകൾക്കുള്ളിൽ
ഇരുന്നു ചെയ്ത യാത്രകൾ
പാരതന്ത്ര്യത്തിന്റെ നിയമങ്ങളിൽ തട്ടി
പലവഴി മുറിഞ്ഞിരുന്നു
എന്നിട്ടും നടന്നു
ആ വഴി തിരഞ്ഞ് .
പക്ഷേ, ഫാഷിസത്തിന്റെ കാടുകൾ മൂടി
വഴി മറഞ്ഞിരുന്നു
വർഗ്ഗീയതയുടെ ചെളി നിറഞ്ഞു
വഴി ഉപയോഗശൂന്യമായിരുന്നു
എന്നിട്ടും നടന്നു
ആവുന്നത്ര വഴി തെളിയിച്ചും
ശുദ്ധമാക്കിയും നാം പലവട്ടം...
മനസ്സിൽ നിന്നും മനസ്സിലേക്ക്
പേടിയില്ലാതെ നടക്കാനുള്ള
ഒരേ ഒരു വഴി അതു മാത്ര മായിരുന്നല്ലോ
...............................................................................
വസ്ത്രം നെയ്യാനും
വയലിലിറങ്ങാനും
തെങ്ങ് നടാനും
മനസ്സുള്ളവർ ആ വഴി
ഒരു കാലത്ത് നടന്നിരുന്നു
ടാറിട്ട നിരത്തിലൂടെ എത്ര നടന്നിട്ടും
ഒരു മനസ്സിലും എത്തിയില്ല
ആ വഴികളൊക്കെയും
ടോൾ ബൂത്തിൽ അവസാനിച്ച
ദരിദ്ര യാത്രകളായിരുന്നു
വാഹനങ്ങ ളുടെ ചുമരുകൾക്കുള്ളിൽ
ഇരുന്നു ചെയ്ത യാത്രകൾ
പാരതന്ത്ര്യത്തിന്റെ നിയമങ്ങളിൽ തട്ടി
പലവഴി മുറിഞ്ഞിരുന്നു
എന്നിട്ടും നടന്നു
ആ വഴി തിരഞ്ഞ് .
പക്ഷേ, ഫാഷിസത്തിന്റെ കാടുകൾ മൂടി
വഴി മറഞ്ഞിരുന്നു
വർഗ്ഗീയതയുടെ ചെളി നിറഞ്ഞു
വഴി ഉപയോഗശൂന്യമായിരുന്നു
എന്നിട്ടും നടന്നു
ആവുന്നത്ര വഴി തെളിയിച്ചും
ശുദ്ധമാക്കിയും നാം പലവട്ടം...
മനസ്സിൽ നിന്നും മനസ്സിലേക്ക്
പേടിയില്ലാതെ നടക്കാനുള്ള
ഒരേ ഒരു വഴി അതു മാത്ര മായിരുന്നല്ലോ
...............................................................................
No comments:
Post a Comment