Friday, August 15, 2014

മഴയിൽ ഒളിച്ചിരുന്ന പുഴ


മഴയിൽ ഒളിച്ചിരുന്ന പുഴ
പുറത്തു ചാടി  
പുരയെടുത്തു കൊണ്ടുപോകുന്നു

നമ്മുടെ കണ്ണിൽ കാലങ്ങളായ്
കരകവിഞ്ഞ
സങ്കടപ്പുഴയതു നോക്കി നില്ക്കുന്നു

 പെണ്ണേ നമുക്കു നാം തന്നെ !
വെയിൽ പോലും
നമ്മെ തുണയ്ക്കാതെ നില്ക്കുന്നു

No comments: