എഴുത്തുകൾ നീണ്ടുപോയ നാളുകൾ
കീറിപ്പോയി, നിയില്ല
കീറിപ്പോയി, നിയില്ല
ധ്യാനമാളും
പകലുകൾ
എഴുത്ത് ഏച്ചു കെട്ടാത്ത
സ്നേഹം
പരത്തിയ
രാവുകളും ഉരുകിയൊലിച്ചൂ
രാവുകളും ഉരുകിയൊലിച്ചൂ
കത്തുകൾക്കകത്തും പുറത്തും
ജീവിതം കത്തിപ്പരന്ന വെളിച്ചംകെട്ടൂ
നിരത്തിനടിയിലായ ഇടവഴിയിൽ
കാത്തു നിന്നതിന്നോർമ്മയിപ്പോഴും
വിഷുപ്പക്ഷിയായ് ഉള്ളിലുണ്ട്
അതിന്നൊരെഴുത്തെഴുതുവാൻ പോലും
സമയമില്ലെന്നവൾ.
എന്നിട്ടും കാത്തിരിക്കുന്നു ഞാൻ
ആ പഴയ പോസ്റ്റുമാനെ .
No comments:
Post a Comment