Monday, August 18, 2014

സംശയം



നവോത്ഥാനം
അമ്മയുടെ കുട്ടിക്കാലത്ത് സംഭവിച്ച
 എന്തോ ഒരു സംഗതിയാണ്
പാഠപുസ്തകത്തിൽ അതുണ്ട്
പഠിപ്പിച്ച മാഷ്‌ക്ക്  അതറിയില്ല
അദ്ദേഹം ശ്രീനാരായണ ഗുരുവിന്റെ
വലിയ ഭക്തനാണ്
പന്തി ഭോജനം പന്തി ഭോജനം
എന്നു കേൾക്കുന്നു
അതെന്താണെന്ന് അച്ഛനോട്‌ ചോദിച്ചു
അമ്പലത്തിലെ ശാന്തിപ്പണിക്കിടയിൽ
പറഞ്ഞു തരാൻ പറ്റിയില്ല
നവോത്ഥാനം എന്തെന്നറിയാൻ
അടുത്ത വീട്ടിലെ  ട്യൂഷനെടുക്കുന്ന
ഇത്താത്തയോട് ചോദിച്ചു
ജിന്നിനെ കുറിച്ചു ചോദിക്കാൻ പറഞ്ഞു.
നവോത്ഥാനം  അമ്മയുടെ ഓർമ്മയിൽ
 കുട്ടിക്കാലത്ത് സംഭവിച്ച
എന്തോ ഒരു സംഗതിയാണ്
 ആർക്കും ഒന്നുമറിയില്ല
അതുകൊണ്ട്
അടുത്ത വർഷം
സില്ലബസിൽ നിന്നുമതു നീക്കം ചെയ്യുമായിരിക്കും . 

No comments: