Wednesday, August 20, 2014

പ്രണയകാലം





വാക്കുകൾ മരിച്ച വൈകുന്നേരം
കടൽ നമുക്കുതന്ന നിലവിളികൾ
നീയും ഞാനും നിലാവുവീണ
മണൽത്തരികളിൽ നിന്നും
പെറുക്കിയെടുത്തു

നമുക്കറിയാത്ത വേദനകൾ
കടൽ എഴുതുകയായിരുന്നു
നിനക്കറിയാത്ത ഭാഷയിൽ
എനിക്കറിയാത്ത ഭാഷയിൽ ..

എന്നിട്ടും
  നേരം പുലരുവോളം
നാമതു വിവർത്തനം ചെയ്യാൻ ശ്രമിച്ചു

നാം കടലിലേക്ക്‌ ചാടി
കടൽ നമ്മെ അതു പഠിപ്പിക്കും
തിരകളിൽ നീ എഴുതിയതത്രയും
ആഴത്തിൽ നിന്നും ഞാൻ വായിക്കും

No comments: