പാടാത്തവരുടെ
പ്രണയത്തിൽ
പുറത്തേക്ക് ചിരകുവിരിക്കാത്ത
സ്നേഹനിധിയായ ഈണമുണ്ട്
പുറത്തേക്ക് ചിരകുവിരിക്കാത്ത
സ്നേഹനിധിയായ ഈണമുണ്ട്
അതിന്റെ താളത്തിലവർ
മരീചികകളിൽ` ചുമ്പിക്കുന്നു
അതിന്റെ തലോടലിലാണവർ
കടൽക്കാറ്റുകളായ് മണലിൽ
കാലമർത്താതെ നടക്കുന്നു
അവർ നെയ്യുന്ന ജീവിതം
മരുപ്പച്ചയായിപ്പോഴും
ജ്വലിക്കും മണൽത്തരികളിൽ
അനന്തമാം ചുംബനമായ്
തിളച്ചുമറിയുന്നു
No comments:
Post a Comment