Tuesday, August 26, 2014

സന്തോഷം കൊണ്ടുണ്ടാക്കിയ ജീവികൾ

തുമ്പികൾ വരാൻ തുടങ്ങിയിരുന്നു
അവയെ നോക്കി നിന്നു
മുറ്റത്തു നിന്ന്
ഉണക്കയില കാറ്റിലെന്ന പോലെ
ഇളകുകയായിരുന്നു

പെയ്തതിന്റെ നനവ്‌
വിട്ടു മാറിയിട്ടില്ല.
തുമ്പികൾ !
അവ സന്തോഷം കൊണ്ടുണ്ടാക്കിയ
ജീവികളാണ്.

അകത്തേക്കു നോക്കിയില്ല
അവിടെ പച്ചിലകൾ ചിരിക്കുമ്പോലെ
എനിക്കും തുമ്പിക്കും മനസ്സിലാകാത്ത ഭാഷയിൽ
മക്കൾ എന്തൊക്കെയോ പറയുന്നു,
പറയുന്നു .
പറയുന്നു !

No comments: