ഒന്നാം
ക്ലാസ്സിൽ വെച്ച്
ആമയും മുയലും
കഥയിൽ വിരുന്നു വന്നു
ആമയും മുയലും
കഥയിൽ വിരുന്നു വന്നു
ആമയേയും മുയലിനേയും കാണാത്ത ഞാൻ
നാലാം ക്ലാസ്സിൽ നിന്നും
അവയെ കാണാൻ ടൂറു പോയി
ആമയും മുയലും
കൂട്ടിനകത്തായിരുന്നു
എത്ര ആലോചിച്ചിട്ടും
എത്ര ആലോചിച്ചിട്ടും
കഥ
മനസ്സിലായില്ല
ടീച്ചർ പറഞ്ഞു,
കഥ മരിച്ചതിൽ പിന്നെയാണ്
ആമയും മുയലും കൂട്ടിലായത്
ആമയും മുയലും കൂട്ടിലായത്
അതു കൊണ്ട്
അകത്ത് കഥയും
പുറത്ത് ആമയും മുയലും വേണം
അതിനായ് നമുക്ക് പഠിക്കാം
അന്നേരം ടീച്ചർക്ക് ഒരുമ്മ കൊടുത്തു
No comments:
Post a Comment