കർക്കടകം പിറന്നാൽ
ഗ്രാമം,
മഴ വരയ്ക്കുന്ന
ജലച്ചായച്ചിത്രം
വഴിയും വയലും
വരച്ചു തീർന്നിട്ടും
തൃപ്തി വരാതെ
ഇലകളിലെ നിറങ്ങൾ
മാറ്റി മാറ്റി വരച്ച്
മഴ ബ്രഷ് ഇളക്കിക്കൊണ്ടേയിരിക്കുന്നു
ഇടയ്ക്ക് കാറ്റ് തട്ടി മറിച്ച
ചായത്തോടൊപ്പം
ഒഴുകിപ്പോയവരുടെ ഓർമ്മയിൽ
ചിത്രത്തിനു ജീവൻ വെക്കുന്നു
ഗ്രാമം,
മഴ വരച്ചതിന്റെ വേദനയിൽ
കാഴ്ചയാവുന്ന
ഒരമൂർത്ത ചിത്രം
No comments:
Post a Comment