പുലരുവാനേറെ
നേരമില്ലിനി
രാവു നിനക്ക് തന്ന തണുപ്പും
തണലും താരകങ്ങളും
പിരിഞ്ഞു പോകയാണ്
രാവു നിനക്ക് തന്ന തണുപ്പും
തണലും താരകങ്ങളും
പിരിഞ്ഞു പോകയാണ്
നിന്നെപ്പുലർ ത്തുവാൻ
പകലുകൾ തികയാത്ത കാലമാണ്
മകളേ ഓടുന്നു ഞാൻ
അടുത്ത രാവും രാക്കിളികളും
എന്നെക്കുറിച്ച് നിന്നോടു പറയുമോ ?
നീ പുതച്ചുറങ്ങുന്നതിന്റെ രഹസ്യം
സൂര്യനെങ്കിലും
നിനക്കു
പറഞ്ഞു
തരുമോ
?
No comments:
Post a Comment