Wednesday, August 20, 2014

വീണപൂവുകൾ



വീണപൂവുകൾ!
ഹാ വീണപൂവുകൾ.
പൂവുകൾ വീണുകൊണ്ടിരുന്നു
വീണപൂവുകൾ, നോക്കുവാൻ പറഞ്ഞു
മുല്ലമഴക്കാലം തുടങ്ങി .

മഴയുടെ നേർത്ത നിശ്വാസവും കേട്ടു
ഭൂമിയിലെ നക്ഷത്രങ്ങൾ ആകാശത്തേക്കു നോക്കി
ആകാശം നക്ഷത്രങ്ങളെ ഒളിപ്പിച്ചു

മഴ രണ്ടുമ്മ തന്നു

പൂവുകൾ തോണികളായി
താരകങ്ങൾ ഒഴുകി 
 തൊടി വല്യൊരാകാശമായി

എല്ലാവരുംഫേസ് ബുക്കിലായിരുന്നു
ആരും ഒന്നുമറിഞ്ഞില്ല

No comments: