Wednesday, August 13, 2014

സമയം മയമില്ലാത്ത ഒരു ജീവിയാണ്

സമയം മയമില്ലാത്ത ഒരു ജീവിയാണ്
എത്ര പിടിക്കാൻ ശ്രമിച്ചാലും
കുതറിയോടി
പകലതിരുട്ടിലൊളിക്കും
രാത്രിയിലതു പകലിലേക്കോടും
പിടി കിട്ടാതെ
രാവും പകലുമങ്ങനെകഴിയും

നോക്കുമ്പോൾ
അതെന്റെ കാലിൽ നടക്കുന്നു
എന്റെ വാക്കുകളിൽ കരയുന്നു
എന്റെ ചലനങ്ങളിൽ കളിക്കുന്നു

ഇപ്പോൾ മനസ്സിലാവുന്നു ,
സമയം എന്നിൽ തന്നെയുള്ള
എനിക്കു പിടികിട്ടാത്ത
ഒരു ജീവിയാണ് 

No comments: