Thursday, November 13, 2014

ചുംബനം

ചുംബനം 
ഞങ്ങൾക്കൊരു കവിതയായിരുന്നു
ചുണ്ടുകൾ നിശ്ശബ്ദത കൊണ്ട്
സ്നേഹലിപികളിൽ
എഴുതിയതായിരുന്നു
അത് എല്ലാവർക്കും വായിക്കാനുള്ള
തെരുവ് പോസ്റ്ററിൽ ആയിരുന്നില്ല
നിനക്കുമാത്രം 
ആസ്വദിക്കാനുള്ള,
 നമുക്കിടയിലെ നാം പൂരിപ്പിച്ച
ശൂന്യതയിലായിരുന്നു
ആയിരുന്നു ഏന്നല്ല,
 ആണ്...ആണ് എന്നു നീയെന്റെ വാക്കുകൾ തിരുത്തുന്നു
ശരിയാണ്
നമുക്കതു ജീവരാഗത്തിന്റെ
കവിതയാണ്
തെരുവിലേക്കതു
 വലിച്ചെറിഞ്ഞാൽ അതു മരിച്ചുപോയേക്കും

No comments: