എല്ലാ
കണക്കുകളും തെറ്റുമ്പോൾ
ജീവിതത്തിന്റെ തർജ്ജമ തെറ്റുമ്പോൾ
ജീവന്റെ വരിതെറ്റുമ്പോൾ
ഭ്രാന്തനെ പോലെ ചിരിക്കാതെ
ഞാൻ നിന്നെ വായിക്കുന്നു
ജന സാഗരത്തിൽനിന്ന്
.
അത് ഞാൻ വസിക്കുന്ന സാഗരം ;
കണക്കിൽ പെട്ടിട്ടും
കഞ്ഞികിട്ടാത്തവരുടെ ഒരു കടൽ;
സുനാമിയാകുവാൻ ശക്തിയുണ്ടായിട്ടും
കുഞ്ഞോളമായിപ്പോയവരുടെ സമുദ്രം;
കടച്ചുഴികൾ ചുഴിഞ്ഞു പിടിച്ച്
ജീവിതത്തെ
ആഴത്തിലെറിയുന്ന മഹാസമുദ്രം
No comments:
Post a Comment