Tuesday, May 8, 2018

മുനീര്‍ അഗ്രഗാമി:

കോഴിക്കോട് ജില്ലയിലെ ഉള്ള്യേരിയില്‍  ജനിച്ചു.കോഴിക്കോട് യൂണിവേഴ്‌സല്‍ ആര്‍ട്‌സ്  സ്‌കൂള്‍ ഓഫ് ഫൈനാട് സില്‍ നിന്നും ചിത്രകലയില്‍ ഡിപ്‌ളോമ കരസ്ഥമാക്കി .ചിത്രകലാ പ്രദര്‍ശനങ്ങള്‍ ,ക്യാമ്പുകള്‍ ,ഡമോസ്‌ട്രേഷന്‍ ക്ലാസുകള്‍ എിങ്ങനെ ചിത്രകലാ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

കോഴിക്കോട് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ 2016 ,2017 വര്‍ഷങ്ങളില്‍ ' മഴ വര'
ചിത്രപ്രദര്‍ശനം നടത്തി മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റി .കൂടാതെ ലളിതകലാ അക്കാദമി ആര്‍'ട്ട്ഗാലറി മലപ്പുറം ,കോഴിക്കോട് എിവിടങ്ങളില്‍ പല ഗ്രൂപ്പ് പ്രദര്‍ശനങ്ങളിലും പങ്കെടുത്തു. വരക്കൂട്ടം നടത്തിയ ശതചിത്രയില്‍ പങ്കെടുത്തു .

കോഴിക്കോട് പാവയില്‍ ഫെസ്റ്റിന്റെ ഭാഗമായി ലളിതകലാ അക്കാദമി നടത്തിയ ക്യാമ്പില്‍ 2017,2018 വര്‍ഷങ്ങളില്‍ പങ്കെടുത്തു. ഇപ്പോള്‍ ചൈല്‍ഡ് എജ് എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ 'ഹരിത വര' പ്രദര്‍ശന സീരീസിലെ മുഖ്യ ആര്‍സ്റ്റാണ്.

പുസ്തകങ്ങളില്‍ ഇല്ലസ്‌ട്രേഷന്‍ ചെയ്യാറുണ്ട്.


എഴുത്തു ജീവിതം:

ആദ്യ കവിതാസമാഹാരം കൊണ്ടുതന്നെ
സഹൃദയശ്രദ്ധ പിടിച്ചുപറ്റിയ യുവകവി.

kavithaalahari.blogspot.in  എന്ന ബ്ലോഗിൽ സജീവമായി എഴുതുന്നു .
ആയിരത്തിലധികം കവിതകളുണ്ടിതിൽ .

മലയാളസാഹിത്യത്തില്‍ ഒന്നാം ക്ലാസോടെ ബിരുദവും ബിരുദാനന്തരബിരുദവും നേടി .

 കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയും നേടി.


കവിതാസമാഹാരങ്ങള്‍:

ചേമ്പിലചൂടിപ്പോയ പെകുട്ടി(2007),

 മയില്‍പീലികള്‍പറയുന്നത്(2010),

മഞ്ഞുമൂടിയ മുടിയിഴകളില്‍(2010)

ചുംബിക്കു കുതിരകളുടെ വെളുത്ത പുസ്തകം (2012 )


എന്റെമലയാളം;രചനയും പഠനപ്രവര്‍ത്തനങ്ങളും

ശ്രേഷ്ഠമലയാളം -ശരിയായ വാക്കും പ്രയോഗവും
ലോക പ്രശസ്ത കഥകൾ ( പുനരാഖ്യാനം )
എിവയാണ് പ്രസിദ്ധീകരിച്ച മറ്റു പുസ്തകങ്ങള്‍.

ആദ്യ കവിതാസമാഹാരമായ ചേമ്പിലചൂടിപ്പോയപെകുട്ടിക്ക്  2009 ലെ കാവ്യവേദി പുരസ്‌ക്കാരം ലഭിച്ചു. പേടിപെയ്യു ന്ന വഴികള്‍ എന്ന പേരില്‍ 2011 ലെ കാംപസ് കവിതകള്‍ എഡിറ്റു ചെയ്ത് പ്രസിദ്ധീകരിച്ചു.


അദ്ധ്യാപകജീവിതം

മാര്‍ബസേലിയോസ് ഇംഗ്ലീഷ് സ്‌കൂളില്‍ ചത്രകലയും മലയാളവും കമ്പ്യൂട്ടറും പഠിപ്പിച്ചിരുന്നു.


കോഴിക്കോട്  ദേവഗിരി സെന്റ്‌ജോസഫ്‌സ് കോളജില്‍ മലയാളവിഭാഗം അദ്ധ്യാപകനായിരുന്നു.


2010 മുതല്‍ നിലമ്പൂര്‍  അമല്‍കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ മലയാളവിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍.


ഉളേള്യരി വര്‍ണ്ണം ചിത്രകലാവിദ്യാലയം ചിത്രകലാ ഫാക്വല്‍റ്റിയായുംപ്രവര്‍ത്തിക്കുന്നു.


ഇപ്പോള്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബിരുദകോഴ്‌സുകളുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗമാണ്.


വിലാസം:  മുനീര്‍അഗ്രഗാമി
673323

9496371133,Email: magragami @gmail.com

famous blog :kavithaalahari.blogspot.in

No comments: